സുഹൃത്തായ ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ: ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിൻ്റെ പോസ്റ്റ് തുടങ്ങുന്നത്. ഇക്കാര്യങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു.

ഇന്ത്യ എക്കാലത്തും സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്ന് വാങ്ങുന്നു. റഷ്യ യുക്രെയ്നിലെ കൊലപാതകങ്ങൾ നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയ്ക്കൊപ്പം റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യയാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാൽ, ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഇന്ത്യ 25% താരിഫും, മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരു പിഴയും നൽകേണ്ടി വരുമെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ഇക്കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുമായി വളരെ താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ തുടർച്ചയായുള്ള ക്രൂഡോയിൽ ഇറക്കുമതിയും, യുഎസുമായുള്ള ദീർഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide