രണ്ടും കൽപ്പിച്ചുള്ള ട്രംപിന്‍റെ നീക്കത്തിൽ രാജ്യത്ത് ഭീതി! എവർഗ്ലേഡ്‌സിലെ അൽകാട്രാസ് തടങ്കൽപ്പാളയത്തിന്‍റെ നിർമ്മാണം ആരംഭിച്ചു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്‍റെ വൻതോതിലുള്ള കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികൾ പ്രായോഗിക തലത്തിലേക്ക് എത്തുന്നു. ഇതിന്‍റെ വ്യാപ്തി പല അമേരിക്കക്കാർക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഫെഡറൽ കോടതികളുടെ അധികാര പരിധി വെട്ടിക്കുറച്ചുള്ള പുതിയ സുപ്രീംകോടതി വിധിയും ട്രംപിന് അനുകൂല ഘടകമാണ്. ക്യൂബ, വെനസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്കല്ലാതെ, ലോകത്തിന്‍റെ മറുപാതിയിലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്താൻ ഭരണകൂടത്തിന് ഇപ്പോൾ തടസമില്ല.

അതേസമയം, ഫ്ലോറിഡയിൽ ‘എവർഗ്ലേഡ്‌സിലെ അൽകാട്രാസ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടിയേറ്റ തടങ്കൽപ്പാളയത്തിന്‍റെ നിർമ്മാണം ആരംഭിച്ചു. കൂടാതെ, അഭയം തേടി നിയമപരമായി ജോലി ചെയ്തിരുന്ന വലിയൊരു വിഭാഗം ആളുകളെയും നാടുകടത്തലിന് യോഗ്യരാക്കാൻ ഭരണകൂടം ഒരുങ്ങുകയാണ്. ഈ നീക്കങ്ങളെല്ലാം ഒരു വലിയ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

ഭരണകൂടത്തിന്‍റെ ഈ നടപടികൾ നിയമപരമായി യുഎസിൽ ജോലി ചെയ്തിരുന്നവരെപ്പോലും രേഖകളില്ലാത്തവരും നാടുകടത്തൽ ഭീഷണി നേരിടുന്നവരുമാക്കി മാറ്റുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ നീക്കങ്ങൾ ഒരുമിച്ച് വരുമ്പോൾ അത് ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നയത്തിന്റെ പൂർണ്ണ ചിത്രം വ്യക്തമാക്കുന്നുണ്ട്.

More Stories from this section

family-dental
witywide