‘വിരുന്ന് നൽകിയാലും നിങ്ങൾ എന്നെക്കുറിച്ച് മോശമായ വാർത്തകളേ എഴുതൂ…’ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമ പ്രവർത്തകരോട് ട്രംപിൻ്റെ തമാശ

ഫ്ലോറിഡ: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ (Mar-a-Lago) വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് തമാശകൾ പറയുകയുണ്ടായി.

ഉച്ചഭക്ഷണത്തിന് മുന്നോടിയായി, മാധ്യമപ്രവർത്തകർക്ക് ഭക്ഷണം നൽകാൻ ട്രംപ് തന്റെ ഷെഫിനോട് നിർദ്ദേശിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരോട് തമാശരൂപേണ അദ്ദേഹം ചോദിച്ചത് ഇങ്ങനെയാണ്: “നിങ്ങൾക്ക് ഭക്ഷണം വേണോ? അതോ ഇതൊരു കൈക്കൂലിയായി നിങ്ങൾ കണക്കാക്കുമോ? അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സത്യസന്ധമായി വാർത്തകൾ എഴുതാൻ കഴിയില്ലേ?” ഭക്ഷണം നൽകിയാലും മാധ്യമങ്ങൾ തന്നെക്കുറിച്ച് മോശമായ വാർത്തകളേ എഴുതൂ എന്നും അദ്ദേഹം തമാശയായി പറഞ്ഞു.

അതേസമയം, യുക്രെയ്ൻ വിജയിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞപ്പോൾ സെലൻസ്കി ചിരിക്കുകയുണ്ടായി. സെലൻസ്കിക്ക് മാർ-എ-ലാഗോ വളരെയധികം ഇഷ്ടപ്പെട്ടെന്നും ഇനി അദ്ദേഹം വൈറ്റ് ഹൗസിലേക്ക് വരാൻ ആഗ്രഹിക്കില്ലെന്നും ട്രംപ് തമാശയായി പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയെക്കുറിച്ച് നടന്ന ചർച്ചയിൽ 95 ശതമാനം കാര്യങ്ങളിലും പുരോഗതി ഉണ്ടായതായി ട്രംപ് അവകാശപ്പെട്ടു. യുക്രെയ്‌നിനുള്ള സുരക്ഷാ ഉറപ്പുകളുടെ കാര്യത്തിൽ 100 ശതമാനം ധാരണയായതായി സെലൻസ്‌കി അറിയിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായെങ്കിലും, കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണം പോലുള്ള ഒന്നുരണ്ട് സങ്കീർണ്ണമായ വിഷയങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. വരും ആഴ്ചകളിൽ സമാധാന കരാർ അന്തിമമാക്കാൻ സാധിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ജനുവരിയിൽ വാഷിംഗ്ടണിൽ വെച്ച് യൂറോപ്യൻ നേതാക്കളെയും യുക്രെയ്ൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ട്രംപ് ഒരു കൂടിക്കാഴ്ച കൂടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Trump jokes to reporters during meeting with Zelensky

More Stories from this section

family-dental
witywide