ട്രംപ് ആവര്‍ത്തികൊണ്ടേയിരിക്കുന്നു, ‘അധികതീരുവ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത്’

വാഷിങ്ടന്‍: ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും പാക്കിസ്ഥാനുമായുള്ള യുദ്ധം തടഞ്ഞത് താനാണെന്ന അവകാശ വാദം തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിച്ചതെന്നാണ് ട്രംപ് വീണ്ടും അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ വാദം ആവര്‍ത്തിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഏഴു വിമാനങ്ങള്‍ വീണെന്നും ട്രംപ് ആവര്‍ത്തിച്ചെങ്കിലും അത് ഏതു രാജ്യത്തിന്റേതെന്ന് ഇക്കുറിയും വെളിപ്പെടുത്തിയില്ല.

‘ആണവരാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാധ്യതയുണ്ടായിരുന്നു. 200% തീരുവ ചുമത്തുമെന്നും യുഎസുമായുള്ള വ്യാപാരം നടക്കില്ലെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയത്. തീരുവഭീഷണി മുഴക്കി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുദ്ധം അവസാനിച്ചു’ – ട്രംപിന്റെ വാക്കുകള്‍.

Trump keeps repeating, ‘India-Pakistan conflict ended with threat of high tariffs’

More Stories from this section

family-dental
witywide