ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തിൽ സംഗതി ആകെ മാറിമറിഞ്ഞു! ഇതാ കോളടിച്ചത് അഞ്ച് കറൻസികൾക്ക്, വിപണിയിൽ ക്രിപ്‌റ്റോയുടെ കുതിപ്പ്

വാഷിം​ഗ്ടൺ: ട്രംപിന്റെ ഒരു വമ്പൻ പ്രഖ്യാപനത്തോടെ ക്രിപ്‌റ്റോ കറൻസികളുടെ വില കുതിച്ചുയർന്നു. ബിറ്റ്‌കോയിൻ, ഏതർ, എക്‌സ്.ആർ.പി, സോലാന, കാർഡാനോ എന്നീ ക്രിപ്‌റ്റോ കറൻസികളെ തന്ത്രപരമായ ക്രിപ്‌റ്റോ ശേഖരത്തിൽ (Strategic Crypto Reserve) ഉൾപ്പെടുത്തുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഈ കുതിച്ചുകയറ്റത്തിന് കാരണം. ഇതാദ്യമായാണ് കരുതൽ ശേഖരത്തിൽ ഏതൊക്കെ കറൻസികളാണ് ഉൾപ്പെടുത്തുന്നതെന്ന് ട്രംപ് വെളിപ്പെടുത്തുന്നത്.

അമേരിക്കയെ ആഗോള ക്രിപ്‌റ്റോ തലസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ക്രിപ്‌റ്റോ കരുതൽ ശേഖര പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എക്‌സ്.ആർ.പി, സോലാന, കാർഡാനോ എന്നീ കറൻസികളെ ക്രിപ്‌റ്റോ ശേഖരത്തിൽ ഉൾപ്പെടുത്താൻ പ്രസിഡൻഷ്യൽ വർക്കിംഗ് ഗ്രൂപ്പിനോട് നിർദ്ദേശിച്ചുവെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇതിൽ ബിറ്റ്‌കോയിനെയും ഏതറിനെയും ഉൾപ്പെടുത്താത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്രംപിന്റെ അടുത്ത സന്ദേശം എത്തി. ബിറ്റ്‌കോയിനും ഏതറും കരുതൽ ശേഖരത്തിന്റെ ഹൃദയമാണ് എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ ആദ്യ മൂന്ന് കോയിനുകൾ ഞായറാഴ്ച 62 ശതമാനത്തോളം ഉയർന്നു. ബിറ്റ്‌കോയിൻ, ഏതർ എന്നിവയുടെ വളർച്ച 10 ശതമാനമായിരുന്നു. വെള്ളിയാഴ്ച മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ബിറ്റ്‌കോയിന്റെ വമ്പൻ തിരിച്ചുവരവ്.

More Stories from this section

family-dental
witywide