ട്രംപിൻ്റെ മനസിലെന്ത്! മൂന്നാം തവണ പ്രസിഡന്റ് പദവിയിലേക്ക്? കൃത്യമായി ഒന്നും പറയാതെ പ്രസിഡൻ്റ്, മികച്ച സർവേ ഫലങ്ങളെന്നും മറുപടി

ടോക്കിയോ: മൂന്നാമതും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത് തള്ളിക്കളയാതെ ഡോണാൾഡ് ട്രംപ്. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ ട്രംപ്, 2028ൽ വൈസ് പ്രസിഡന്റായി ജെ ഡി വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറിയായി മാർക്കോ റൂബിയോയെയും ഉൾപ്പെടുത്തി ഒരു സഖ്യത്തിന് സാധ്യത നൽകി. എയർ ഫോഴ്സ് വണ്ണിൽ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വാതിൽക്കൽ നിൽക്കുന്നത് നോക്കി ട്രംപ് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇതിനെക്കുറിച്ച് വലിയ തോതിൽ ചിന്തിച്ചിട്ടില്ല. നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾക്ക് മികച്ച ചില വ്യക്തികളുണ്ട്. എനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സർവേ ഫലങ്ങളാണ് ഇപ്പോഴുള്ളത്. ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു, ഒമ്പതാമത്തേത് വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. റഷ്യ-യുക്രെയ്ൻ വിഷയത്തിലും അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു,” പ്രസിഡന്റ് വ്യക്തമാക്കി.
2028ലെ റിപ്പബ്ലിക്കൻ ടിക്കറ്റിനായി മനസ്സിലുള്ളവരെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് വാൻസിന്റെയും റൂബിയോയുടെയും പേര് പരാമർശിച്ചു. തന്റെ ഭരണത്തിലെ ഈ സഖ്യത്തെ പ്രശംസിക്കവെ, ട്രംപ് പറഞ്ഞു: “അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കറിയാമല്ലോ, എന്റെ ഏറ്റവും മികച്ച സംഖ്യകളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അത് വളരെ വലുതാണ്.”

മൂന്നാം തവണ മത്സരിക്കുന്നതിന്റെ സാധ്യത തള്ളിക്കളയുന്നില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി: “ഞാൻ അത് തള്ളിക്കളയുന്നില്ലേ? നിങ്ങളുടെ അഭിപ്രായം എന്താണ്? എനിക്ക് പറയാനുള്ളത് ഇതാണ്, ഞങ്ങൾക്ക് മികച്ച ഒരു കൂട്ടം ആളുകളുണ്ട്, ഡെമോക്രാറ്റുകൾക്ക് അങ്ങനെയൊന്നില്ല.”

എന്നാൽ, അടുത്ത ടേമിൽ തുടരാൻ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ആശയത്തെ ട്രംപ് അംഗീകരിച്ചില്ല. “അതിന് എനിക്ക് അനുവാദമുണ്ടാകും, പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നില്ല – ഞാൻ അങ്ങനെ ചെയ്യില്ല,” ട്രംപ് വ്യക്തമാക്കി.

More Stories from this section

family-dental
witywide