
സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് തലവനെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതിനെ തുടർന്ന് യുഎസ് പട്ടാളം ആക്രമണെം നടത്തി . സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനു നേരെ സൈനിക ആക്രമണം നടത്താനായിരുന്നു ഉത്തരവ്.
“ഗുഹകളിൽ ഒളിച്ചിരുന്ന് ഈ കൊലയാളികൾ അമേരിക്കയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുകയാണ്,” ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
യുഎസ് സൈനിക ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടതായി അമേരിക്ക അറിയിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ, രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് മുതിർന്ന ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സൊമാലിയ പ്രസിഡന്റിന്റെ ഓഫിസ് പറഞ്ഞു.