അമേരിക്കയ്ക്കും വേണം ഇസ്രയേലിന്റേതുപോലുള്ള ആ ‘വജ്രായുധം’; ‘അയണ്‍ ഡോം’ നിര്‍മ്മിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള വജ്രായുധമാണ് ‘അയണ്‍ ഡോം’. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം എന്ന അത്യാധുനിക സംവിധാനം ചെയ്യുന്നത്.

ആയിരക്കണക്കിന് റോക്കറ്റുകളെ തടയാന്‍ ഇസ്രായേല്‍ ഉപയോഗിച്ചതുപോലെയുള്ള അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.

‘അത്യാധുനിക അയണ്‍ ഡോം മിസൈല്‍ പ്രതിരോധ കവചത്തിന്റെ നിര്‍മ്മാണം നമ്മള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്,’. പുതിയ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അധികാരമേറ്റ ദിവസം മിയാമിയില്‍ നടന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് റിട്രീറ്റിലാണ് ട്രംപ് തന്റെ തീരുമാനം അറിയിച്ചത്.

റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് ശേഷിയുണ്ട്. ഇത്തരത്തിലൊന്ന് സ്ഥാപിക്കുന്നതിലൂടെ അമേരിക്ക സ്വയംപ്രതിരോധം ഏറ്റവും കരുത്തുറ്റതാക്കാനുള്ള ശ്രമത്തിലാണ്.

More Stories from this section

family-dental
witywide