ട്രംപിൻ്റെ സ്വപ്നം! 2028 തിരഞ്ഞെടുപ്പിന് മുമ്പേയുള്ള ട്രമ്പ് കാർഡ്; ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ പ്രധാന പരീക്ഷണം നടത്തും

വാഷിംഗ്ടൺ: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ പ്രധാന പരീക്ഷണം നടത്താൻ യുഎസ് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2028-ന്റെ നാലാം പാദത്തിൽ പരീക്ഷണം നടത്താനാണ് തീരുമാനം. FTI-X (Flight Test Integrated) എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണം, തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വിജയം ആവശ്യമാണെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, പ്രതിരോധ വകുപ്പ് (DoD) വേഗത കുറയ്ക്കുന്ന ഒരു കാര്യവും ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോൾഡൻ ഡോം സംവിധാനത്തിന്റെ വിവിധ ഘടകങ്ങളായ സെൻസറുകൾ, ഇന്റർസെപ്റ്ററുകൾ, കമാൻഡ് ടെക്നോളജികൾ എന്നിവ ഏകോപിപ്പിച്ച് മിസൈൽ ഭീഷണികളെ നേരിടുന്നതാണ് പരീക്ഷണത്തിൽ ഉൾപ്പെടുന്നത്. മിസൈൽ ഡിഫൻസ് ഏജൻസിയാണ് (MDA) ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.

മൂന്ന് വർഷത്തിനുള്ളിൽ ഈ സംവിധാനം പൂർത്തിയാക്കുമെന്ന ഡോണൾഡ് ട്രംപിന്റെ മുൻ പ്രഖ്യാപനവുമായി ഈ സമയക്രമം പൊരുത്തപ്പെടുന്നുണ്ട്. “പൂർണ്ണമായി നിർമ്മിച്ചു കഴിഞ്ഞാൽ, ലോകത്തിന്റെ ഏത് കോണിൽ നിന്ന് മിസൈൽ വിക്ഷേപിച്ചാലും അത് തടയാൻ ഗോൾഡൻ ഡോമിന് കഴിയും,” ട്രംപ് അന്ന് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide