പശ്ചിമേഷ്യ ശാന്തമായതോടെ പ്രധാന ലക്ഷ്യത്തിലേക്ക് ശ്രദ്ധതിരിച്ച് ട്രംപ്; ‘വലിയ മനോഹരമായ ബില്ലിന്’ പിന്തുണ ഉറപ്പിക്കാൻ ശ്രമം

വാഷിംഗ്ടൺ: വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ നികുതി ബില്ലിന് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സെനറ്റിൽ ബിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും, ഈ ബിൽ പാസാകാൻ സാധ്യതയാണുള്ളത്. ജൂലൈ നാലിന് മുമ്പ് തന്റെ വലിയ നികുതി ബിൽ പാസാക്കാൻ ട്രംപ് സെനറ്റിനെ പ്രേരിപ്പിക്കുകയാണ്. യൂറോപ്പിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ട്രംപ് വാഷിംഗ്ടണിലെത്തിയതോടെ, അദ്ദേഹത്തിന്റെ ശ്രദ്ധ വിദേശകാര്യങ്ങളിലായിരുന്നു.

എന്നാൽ, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറയുകയും അദ്ദേഹത്തിന്‍റെ നികുതി ബിൽ ഒരുവശത്ത് നിൽക്കുകയും ചെയ്തതോടെ “വലിയ മനോഹരമായ ബിൽ” എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ നിയമനിർമ്മാണത്തിലേക്ക് ട്രംപ് തന്റെ ശ്രദ്ധ തിരിച്ചു. ഈ നിയമനിർമ്മാണം കുട്ടികൾക്കുള്ള നികുതി ക്രെഡിറ്റ് വർദ്ധിപ്പിക്കും, കുട്ടികൾക്കായി നിക്ഷേപ അക്കൗണ്ടുകൾ സൃഷ്ടിക്കും, എസ്റ്റേറ്റ് നികുതി ഒഴിവാക്കൽ വർദ്ധിപ്പിക്കും, അതിർത്തി സുരക്ഷ വർദ്ധിപ്പിക്കും, ഉയർന്ന നികുതിയുള്ള സംസ്ഥാനങ്ങളിലെ താമസക്കാർക്ക് അവരുടെ വരുമാനത്തിന്റെ കൂടുതൽ ഭാഗം എഴുതിത്തള്ളാൻ അനുവദിക്കുകയും ചെയ്യും. ഇത് മെഡി-എയ്ഡിനും ഫുഡ് സ്റ്റാമ്പുകൾക്കും നിയന്ത്രണങ്ങൾ കൊണ്ട് വരും.

More Stories from this section

family-dental
witywide