
വാഷിംഗ്ടണ്‍: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരെ വീണ്ടും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
2021-ല്‍ ട്രംപ് തോല്‍പ്പിച്ച് അധികാരത്തിലേറിയ ബൈഡന്‍ ഹൂത്തി വിമതരുടെ ‘ഭീകര സംഘടന’ എന്ന ലേബല്‍ നീക്കം ചെയ്തിരുന്നു. ഇതാണ് ട്രംപ് തിരുത്തിക്കുറിച്ചത്.