പുടിനെ കാണാന്‍ കൂട്ടാക്കാതെ ട്രംപ്; യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ, കുട്ടികള്‍ ഉള്‍പ്പെടെ ആറു മരണം

കീവ് : സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതോടെ യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ.

യുക്രെയ്‌നിലെ ഹര്‍കീവിലുള്ള കിന്‍ഡര്‍ഗാര്‍ട്ടന്‍ ലക്ഷ്യമാക്കി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയാണ് മരണപ്പെട്ടത്. കൂടാതെ കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിനു പിന്നാലെ രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്‌നിലെ ഊര്‍ജ മേഖലയെ തകര്‍ക്കാനുള്ള റഷ്യയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ന്‍ ഊര്‍ജമന്ത്രി സ്വീറ്റ്ലാന ഹ്രിന്‍ചുക് പറഞ്ഞു.

Trump refuses to meet Putin; Russia intensifies attack on Ukraine

More Stories from this section

family-dental
witywide