”പനാമ കനാല്‍ അമേരിക്കക്കാര്‍ക്കുവേണ്ടിയുള്ളതാണ്, ദേശീയ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി തിരിച്ചുപിടിക്കും, വിട്ടുവീഴ്ചയില്ല ”

വാഷിംഗ്ടണ്‍ : നവംബറിലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പനാമ കനാലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വീണ്ടും വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസിന് നല്‍കിയ പ്രസംഗത്തിലാണ് ‘പനാമ കനാല്‍ തന്റെ ഭരണകൂടം തിരിച്ചുപിടിക്കും’ എന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞത്.

‘പനാമ കനാല്‍ അമേരിക്കക്കാര്‍ നിര്‍മ്മിച്ചത് അമേരിക്കക്കാര്‍ക്കുവേണ്ടിയാണ്, മറ്റുള്ളവര്‍ക്കല്ല. മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാം,’ ട്രംപ് പറഞ്ഞു.

‘നമ്മുടെ ദേശീയ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, എന്റെ ഭരണകൂടം പനാമ കനാല്‍ തിരിച്ചുപിടിക്കും, ഞങ്ങള്‍ അത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു,’ ‘ഞങ്ങള്‍ അത് തിരിച്ചുപിടിക്കുകയാണ്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.