കമല ഹാരിസിന് ഏര്‍പ്പെടുത്തിയിരുന്ന സീക്രട്ട് സര്‍വീസ് സുരക്ഷ റദ്ദാക്കി ട്രംപ്

വാഷിങ്ടണ്‍: യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഏര്‍പ്പെടുത്തിയിരുന്ന സീക്രട്ട് സര്‍വീസ് സുരക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. ഹാരിസിന്റെ ഉപദേശകരില്‍ ഒരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ജോ ബൈഡന്‍ സര്‍ക്കാരാണ് കമലയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

നിയമപ്രകാരം, വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് കമല ഹാരിസിന് അധിക സുരക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഇത് ജൂലൈയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ജോ ബൈഡന്‍ ഒപ്പിട്ട ഒരു നിര്‍ദേശത്തിലൂടെ ഈ സുരക്ഷ രഹസ്യമായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ട്രംപ് ഇടപെട്ട് റദ്ദാക്കിയത്.

നിയമം അനുശാസിക്കുന്നതിനപ്പുറം കമല ഹാരിസിനായി മുമ്പ് അനുവദിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തലാക്കാന്‍ സീക്രട്ട് സര്‍വീസിന് നിര്‍ദേശം നല്‍കുന്ന മെമ്മോയും ട്രംപ് പുറത്തിറക്കി.

Also Read

More Stories from this section

family-dental
witywide