
വെസ്റ്റ് പാം ബീച്ച്: അധികാരത്തിൽ വന്ന് 24 മണിക്കൂറിനകം യുക്രൈൻ യുദ്ധം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്ന് പറഞ്ഞത് അൽപ്പം പരിഹാസം കലർത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫുൾ മെഷർ എന്ന ടെലിവിഷൻ പരിപാടിയിലാണ് ട്രംപിന്‍റെ പ്രതികരണം. അധികാരത്തിലേറി 54 ദിവസം പിന്നിട്ടിട്ടും യുക്രൈൻ – റഷ്യ യുദ്ധം പരിഹരിക്കാനുള്ള ട്രംപിന്റെ മധ്യസ്ഥശ്രമം എങ്ങുമെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലവട്ടം ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു ട്രംപ്. തന്റെ ആദ്യഭരണകാലത്തിനിടെ ലോകത്ത് യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന കാര്യമാണ് ട്രംപ് ഇടയ്ക്കിടെ പറഞ്ഞിരുന്നത്.