വമ്പൻ പ്രഖ്യാപനത്തിന് ട്രംപ്? യുഎസ് പ്രസിഡന്‍റ് സൗദിയിൽ എത്തുമ്പോൾ അഭ്യൂഹം ശക്തം, സന്ദ‍ർശനത്തിന് നാളെ തുടക്കം

ദുബായ്: ലോകം ശ്രദ്ധിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സൗദി സന്ദർശനത്തിന് നാളെ തുടക്കം. മറ്റു ഗൾഫ് നേതാക്കളെ കൂടി സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹറൈൻ രാജാവ് ഹമദ് അൽ ഖലീഫ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ ജാബിർ അൽ സബാഹ് എന്നിവർക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ക്ഷണക്കത്ത് അയച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്‍റ് സൗദിയിൽ എത്തുന്നത്. യുഎഇയും ഖത്തറും ഡോണൾഡ് ട്രംപ് സന്ദർശിക്കുന്നുണ്ട്. ഇതോടെ മേഖലയുടെ പൂർണമായ പ്രാതിനിധ്യം ഉറപ്പായി.

മിഡിൽ ഈസ്റ്റ് മേഖലയിൽ അമേരിക്കൻ സമീപനം എന്താകുമെന്ന് സന്ദർശനത്തിൽ ട്രംപ് വ്യക്തമാക്കും. താരിഫ് യുദ്ധത്തിൽ ഏറ്റവും കുറഞ്ഞ താരിഫ് ആണ് അമേരിക്കൻ പ്രസിഡന്‍റ് മിഡിൽ ഈസ്റ്റിലെ പ്രധാന രാജ്യങ്ങൾക്ക് ചുമത്തിയത്. സൗദി ഇതിനോടകം തന്നെ അമേരിക്കയുമായി വമ്പൻ വ്യവസായ – സൈനിക കരാറുകൾ ഉറപ്പിച്ചിട്ടുണ്ട്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനം യുഎസ് പ്രസിഡന്‍റ് നടത്തുമോ എന്നതാണ് ഏറ്റവും വലിയ അഭ്യൂഹം.

Also Read

More Stories from this section

family-dental
witywide