ആശംസക്കൊപ്പം ചൈനയെ നന്നായി ചൊറിഞ്ഞ് ട്രംപ്! പുടിനും കിമ്മിനും ആശംസ അറിയിച്ചേക്കു…; യുഎസിനെതിരെ ഗൂഡാലോചനയെന്ന് പ്രസിഡൻ്റ്

വാഷിംഗ്ടൺ: ചൈനയുടെ ഏറ്റവും വലിയ സൈനിക പരേഡിൽ പ്രസിഡന്റ് ഷി ജിൻപിംഗ്, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെ, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷവിമർശനവുമായി രംഗത്ത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ാം വാർഷികം ആഘോഷിക്കുന്ന പരേഡിനിടെയാണ് ട്രംപ് ചൈനയെ വിമർശിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ, ഉത്തര കൊറിയൻ നേതാക്കളുമായി ചേർന്ന് അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

“പ്രസിഡന്റ് ഷിക്കും ചൈനയിലെ അത്ഭുതകരമായ ജനങ്ങൾക്കും മഹത്തായതും ശാശ്വതവുമായ ഒരു ആഘോഷദിനം ആശംസിക്കുന്നു. നിങ്ങൾ അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുമ്പോൾ എന്റെ ഊഷ്മളമായ ആശംസകൾ വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിനും നൽകുക,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തെക്കുറിച്ച് ട്രംപ് തന്റെ പോസ്റ്റിൽ പരാമർശിച്ചു. “ചൈനയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ അമേരിക്ക നൽകിയ വലിയ പിന്തുണയും രക്തവും പ്രസിഡന്റ് ഷി പരാമർശിക്കുമോ എന്നതാണ് വലിയ ചോദ്യം,” ട്രംപ് കുറിച്ചു.

“ചൈനയുടെ വിജയത്തിനും മഹത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ നിരവധി അമേരിക്കക്കാർ മരിച്ചു. അവരുടെ ധീരതയും ത്യാഗവും അംഗീകരിക്കുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!” എന്നും ട്രംപ് എഴുതി.

More Stories from this section

family-dental
witywide