ഇത് ട്രംപിന്‍റെ പ്രതികാരം! ഒടുവിൽ തുറന്നടിച്ച് യുഎസ് പ്രസിഡന്‍റ്, ‘ഡെമോക്രാറ്റ് അനുകൂലികളായ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടും’

വാഷിംഗ്ടൺ: ഗവൺമെന്‍റ് ഷട്ട്ഡൗണിന് പ്രതികാരമെന്നോണം ധാരാളം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുണ്ടെന്ന് കരുതുന്നവരെയാണ് ഇതിനായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “അത് ധാരാളം ആളുകളായിരിക്കും,” ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹം പറഞ്ഞു. “അവരിൽ പലരും ഡെമോക്രാറ്റ് അനുകൂലികളാണ് എന്നും ഞാൻ പറയേണ്ടതുണ്ട്” എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തന്‍റെ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ച ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി എത്രപേരെ പിരിച്ചുവിടുമെന്നതിനെക്കുറിച്ചോ, അവരെ ഡെമോക്രാറ്റ് അനുകൂലികൾ എന്ന് തരംതിരിച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ചോ ട്രംപ് വിശദാംശങ്ങൾ നൽകിയില്ല. ട്രംപ് ഭരണകൂടം ഇന്നലെ വൈകുന്നേരം കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 4,000-ത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടതായി വെളിപ്പെടുത്തി.

ഈ പിരിച്ചുവിടലുകൾക്ക് അദ്ദേഹം ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളെയാണ് കുറ്റപ്പെടുത്തിയത്. ഗവൺമെന്‍റ് തുറക്കാൻ അവർ വിസമ്മതിച്ചതാണ് തന്റെ ഭരണകൂടത്തിന് ഈ നടപടി എടുക്കാൻ നിർബന്ധിതമായതെന്നും ട്രംപ് വാദിച്ചു. “ഈ ആളുകൾ ഡെമോക്രാറ്റുകൾ ആഗ്രഹിച്ചവരാണ്, പല കേസുകളിലും അവർ ഉചിതരായിരുന്നില്ല,” ട്രംപ് പറഞ്ഞു. “ആ സമയത്ത് ഞങ്ങൾ അവരോട് പോരാടി, അത് ഒടുവിൽ ഒപ്പുവെച്ചു, ഈ ആളുകളിൽ ചിലർ — ഇവർ പ്രധാനമായും ഡെമോക്രാറ്റുകൾക്ക് വേണ്ടപ്പെട്ടവരാണ്. അവരിൽ പലരെയും പിരിച്ചുവിടും.” – അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide