
വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തയാഴ്ച യുഎസിലേക്ക്. മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും നിര്‍ണായക കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ധാരാളം ജെറ്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ബിന്‍ സല്‍മാന്റെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. വരാനിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇത് ”കൂടിക്കാഴ്ചയേക്കാള്‍ കൂടുതലാണ്, ഞങ്ങള്‍ സൗദി അറേബ്യയെ ബഹുമാനിക്കുന്നു” എന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനു ശേഷമേ ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കൂവെന്ന് സൗദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
Trump says he is considering providing F-35 fighter jets to Saudi Arabia.













