
വാഷിംഗ്ടൺ: പ്രാദേശിക പോലീസ് ഇമിഗ്രേഷൻ വിഭാഗവുമായി സഹകരിച്ചില്ലെങ്കിൽ വാഷിംഗ്ടൺ ഡി.സി.യിൽ വീണ്ടും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഈ നീക്കം നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചതായി ട്രൂത്ത് സോഷ്യലിൽ രാത്രിയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ ട്രംപ് പറഞ്ഞു. എന്നാൽ പ്രാദേശിക പോലീസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറുമായി സഹകരിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങൾ വീണ്ടും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റിൽ ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. കുറ്റകൃത്യങ്ങളെ നേരിടാൻ നാഷണൽ ഗാർഡ് സൈനികരെ അയക്കുന്നത് അത്യാവശ്യമാണെന്ന് ട്രംപ് വാദിച്ചു. മറ്റ് ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള നഗരങ്ങളെയും ലക്ഷ്യമിടുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. എന്നാൽ, ഇത് “അധികാരത്തിനായുള്ള അപകടകരമായ നീക്കം” ആണെന്ന് വിമർശകർ പറയുന്നു.