സാമ്പത്തിക നഷ്ടം, പ്രശസ്തിക്ക് കോട്ടം… തന്റെ പ്രസംഗം എഡിറ്റ്‌ചെയ്ത് പ്രചരിപ്പിച്ച ബിബിസിക്കെതിരെ 1 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ്‌ചെയ്ത് പ്രചരിപ്പിച്ചെന്ന വാര്‍ത്തയ്ക്കുപിന്നാലെ ബിബിസി ക്ഷമാപണം നടത്തുകയും പിന്നാലെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടേര്‍ണസും രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, 1 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്.

2021ലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിവാദം. തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ച ഡോക്യുമെന്ററി പൂര്‍ണ്ണമായും പിന്‍വലിക്കാനും, ക്ഷമാപണം നടത്താനും, ‘സംഭവിച്ച നഷ്ടത്തിന് പ്രസിഡന്റിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും’ ട്രംപിന്റെ അഭിഭാഷകര്‍ ബിബിസിക്ക് വെള്ളിയാഴ്ച വരെ സമയം നല്‍കി. ബിബിസി ഇത് പാലിച്ചില്ലെങ്കില്‍ ‘പ്രസിഡന്റ് ട്രംപിന് തന്റെ നിയമപരവും തുല്യവുമായ അവകാശങ്ങള്‍ നടപ്പിലാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല… കുറഞ്ഞത് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ,’ – ബിബിസിക്ക് അയച്ച കത്തില്‍ പറയുന്നു. ‘അവരുടെ ഭ്രാന്തമായ നടപടി കാരണം, ബിബിസി സംപ്രേഷണം ചെയ്ത കെട്ടിച്ചമച്ച പ്രസ്താവനകള്‍ വിവിധ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു, അവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേര്‍ന്നു,’ കത്തില്‍ പറയുന്നു. മാത്രമല്ല, തല്‍ഫലമായി, ബിബിസി പ്രസിഡന്റ് ട്രംപിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പ്രശസ്തിക്ക് കോട്ടംവന്നുവെന്നും കത്തിലുണ്ട്. ട്രംപിന്റെ നിയമസംഘത്തിന്റെ കത്ത് ‘പരിശോധിക്കുമെന്ന്’ ബിബിസി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പനോരമ പ്രോഗ്രാം പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയില്‍ ട്രംപിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറലും സംഘടനയുടെ ഉന്നത വാര്‍ത്താ എക്സിക്യൂട്ടീവും ഞായറാഴ്ചയാണ് രാജിവെച്ചത്. ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാര്‍ക്കയച്ച കത്തില്‍ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും ഡേവി അറിയിച്ചു. പുതിയ ഡയറക്ടര്‍ ജനറലിനെ കണ്ടെത്താന്‍ ബിബിസിയുടെ ബോര്‍ഡുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trump says he will sue BBC for $1 billion over edited Trump speech.

More Stories from this section

family-dental
witywide