കാര്യങ്ങൾ അത്രമേൽ വഷളാകുമ്പോളും വീണ്ടും ട്രംപിന്റെ പ്രഖ്യാപനം; ‘പുടിനുമായി ഉടൻ ചർച്ച നടത്തും, റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കും’

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി താൻ “വളരെ വേഗം” സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “അടുത്ത ദിവസങ്ങളിൽ തന്നെ ചർച്ച നടത്തും. റഷ്യ-യുക്രൈൻ പ്രശ്നം നമ്മൾ പരിഹരിക്കും,” ട്രംപ് പറഞ്ഞു.

റഷ്യ ഈ വാരാന്ത്യത്തിൽ ഉക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണ് നടത്തിയത്. 800-ലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണത്തിൽ ആദ്യമായി കീവിലെ ഒരു സർക്കാർ കെട്ടിടം ലക്ഷ്യമിട്ടു.

“ഏത് യുദ്ധത്തിലും ഏറ്റവും വലിയ അപകടം സംഘർഷം വർദ്ധിക്കുന്നതാണ്. യുക്രൈൻ മന്ത്രിസഭയുടെ ഓഫീസുകൾ ലക്ഷ്യമിട്ട് നടത്തിയ ഈ വൻ ആക്രമണത്തിലൂടെ റഷ്യ സംഘർഷം കൂടുതൽ വഷളാക്കുകയാണെന്ന് തോന്നുന്നു,” ട്രംപിന്റെ യുക്രൈൻ പ്രതിനിധി കീത്ത് കെല്ലോഗ് എക്സിൽ കുറിച്ചു. “ചരിത്രം കാണിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെ സംഭവങ്ങൾ നിയന്ത്രണാതീതമാകുമെന്നാണ്… ഈ ആക്രമണം യുദ്ധം നയതന്ത്രപരമായി അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നു എന്നതിൻ്റെ സൂചനയല്ല,” കെല്ലോഗ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide