വമ്പൻ പ്രഖ്യാപനവുമായി ട്രംപ്, യുഎസ് സൈന്യത്തെ വിപുലീകരിക്കും; ‘മുമ്പ് സൈന്യത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരിൽ തൃപ്തനായിരുന്നില്ല’

വാഷിംഗ്ടൺ: യുഎസ് സൈന്യത്തെ കൂടുതല്‍ വിപുലീകരിക്കുന്നതിനെ കുറിച്ച് തന്‍റെ ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൈനികരുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് സൈന്യത്തിന്‍റെ വലിപ്പം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.

“ഞങ്ങൾ സൈന്യത്തെ വിപുലമാക്കുന്നത് ആലോചിക്കുന്നുണ്ട്, കാരണം നമുക്ക് ധാരാളം ആളുകളുണ്ട്. ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ യോഗ്യതയില്ലാത്തവരെ ഒഴിവാക്കാൻ കഴിയുന്നത് നല്ലതാണ്. നിങ്ങൾക്ക് അവരെ ഇപ്പോൾ എടുക്കേണ്ടതില്ല, കാരണം നിങ്ങൾക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാൻ കഴിയും, എല്ലാവർക്കും നിങ്ങളുടെ കൂടെയുണ്ടാകാൻ താൽപ്പര്യമുണ്ട്,” ട്രംപ് പറഞ്ഞു. “അവർക്കെല്ലാം നിങ്ങളുടെ ജോലി വേണം. അവർ നിങ്ങളോടൊപ്പം ഉണ്ടാകാൻ ആഗ്രഹിക്കുന്നു. അവർ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അവർ നിങ്ങളുടെ ജോലി പോലും ഏറ്റെടുക്കാൻ തയ്യാറാണ്.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത സൈനിക സ്ഥാനങ്ങളിലെ അതൃപ്തി

മുമ്പ് സൈന്യത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തികളിൽ താൻ തൃപ്തനായിരുന്നില്ലെന്നും ട്രംപ് വെളിപ്പെടുത്തി. “ഞങ്ങൾ അവരിൽ പലരെയും ഇവിടെ നിന്ന് പുറത്താക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ, അത് ചെയ്യാൻ എനിക്ക് ഇഷ്ടമായിരുന്നില്ല, പക്ഷേ ഞങ്ങൾ നിങ്ങളിൽ പലരെയും പുറത്താക്കി. കാരണം ഞങ്ങൾക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എല്ലാവരെക്കുറിച്ചും എല്ലാം അറിയാം,” ട്രംപ് പറഞ്ഞു.

താൻ അധികാരത്തിൽ വരുന്നതിന് മുൻപ് സൈന്യം ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ബുദ്ധിമുട്ടിയിരുന്നുവെന്നും, എന്നാൽ തന്റെ തിരഞ്ഞെടുപ്പ് ഒരു ‘മാറ്റം’ കൊണ്ടുവന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. “കുറച്ച് വർഷം മുമ്പ് ആളുകളെ കിട്ടാൻ കഷ്ടപ്പെടുകയും നിസഹായരാകുകയും ചെയ്ത മുറികളിലാണ് ഞാൻ സംസാരിച്ചിരുന്നത്. എന്നാൽ, ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എന്ത് മാറ്റം വരുത്താൻ കഴിയുമെന്ന് എനിക്ക് പറയാൻ സാധിക്കും,” ട്രംപ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide