എല്ലാം ശരിയാക്കാൻ നെതന്യാഹുവുമായി ചേർന്ന് പ്രവർത്തിക്കുന്നു, ആത്മവിശ്വാസത്തോടെ ട്രംപ്, ഗാസയിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷ

എഡിൻബർഗ്: ഗാസ വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്കോട്ട്ലൻഡിൽ വെച്ച് റിപ്പോർട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റിലെ കാര്യങ്ങൾ നേരെയാക്കാൻ ആണ് ഈ സഹകരണം എന്നും ട്രംപ് കൂട്ടിച്ചേർത്തു.

തൻ്റെ റിസോർട്ടുകളിലൊന്നിൽ പുതിയൊരു ഗോൾഫ് കോഴ്സ് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിൻ്റെ ഈ പ്രതികരണം. നെതന്യാഹുവോട് എന്ത് പറയാൻ ഉദ്ദേശിക്കുന്നു എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, ട്രംപ് പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി: “കാര്യങ്ങൾ നേരെയാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്.”

പ്രദേശത്ത് വെടിനിർത്തലിനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് നേരത്തെയും പ്രസിഡൻ്റ് ഇതേപോലെ പ്രതികരിച്ചിരുന്നു: “അത് നേരെയാകും.”

മിഡിൽ ഈസ്റ്റിൽ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിൻ്റെ ഈ പ്രസ്താവനകൾ.

More Stories from this section

family-dental
witywide