
വാഷിംഗ്ടണ്‍: മധ്യ, ദക്ഷിണ അമേരിക്കയ്ക്ക് പുറത്തുള്ള ജലാശയങ്ങളിലേക്ക് യുഎസ് സൈന്യനിക ശക്തി വര്‍ധിപ്പിക്കുന്നു. ഈ മേഖലയിലേക്ക് ഒരു വിമാനവാഹിനിക്കപ്പല്‍ അയയ്ക്കുന്നുവെന്ന് പെന്റഗണ്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
‘അമേരിക്കയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും വിട്ടുവീഴ്ച ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങളെയും കണ്ടെത്താനും നിരീക്ഷിക്കാനും തടസ്സപ്പെടുത്താനുമുള്ള യുഎസ് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് സതേണ്‍ കമാന്‍ഡിലേക്ക് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെയും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പിനെയും അയയ്ക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടു”- പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
വെനിസ്വേലന്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. വെനിസ്വേലയുടെ പ്രസിഡന്റിനെ സ്ഥാനമൊഴിയാന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ നീക്കം. വ്യാഴാഴ്ച ട്രംപ് വെനിസ്വേലയ്ക്കെതിരെ നേരിട്ടുള്ള ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കരീബിയന്‍ കടലിലും വെനിസ്വേലയ്ക്ക് പുറത്തുള്ള ജലാശയങ്ങളിലും അസാധാരണമായി വലിയ യുഎസ് സൈനിക സന്നാഹമാണ് ഇപ്പോഴുള്ളത്. ഇവിടേക്ക് ഒരു വിമാനവാഹിനിക്കപ്പല്‍ക്കൂടി വിന്യസിക്കുന്നത് സൈനിക ശക്തിയുടെ വലിയ വര്‍ദ്ധനവാണ്. മാത്രമല്ല, മയക്കുമരുന്ന് കടത്തു സംഘത്തിനുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണിത്.
അതേസമയം, മയക്കുമരുന്ന് കടത്തുന്ന ഒരു ബോട്ടില്‍ യുഎസ് സൈന്യം പത്താമത്തെ ആക്രമണം നടത്തിയതായും ആറ് പേര്‍ കൊല്ലപ്പെട്ടതായും വെള്ളിയാഴ്ച ഹെഗ്സെത്ത് പറഞ്ഞിരുന്നു. കപ്പലുകളില്‍ മയക്കുമരുന്ന് കടത്തിയവര്‍ക്കെതിരെ യുഎസ് സെപ്റ്റംബര്‍ മുതല്‍ നടത്തിവരുന്ന ആക്രമണത്തില്‍ ഇതുവരെ ആകെ 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Trump sends aircraft carrier to waters around Central and South America, increasing military power;















