കഴിഞ്ഞ ദിവസം ബുദ്ധി ശൂന്യൻ എന്ന് വിളിച്ചു, അഭിപ്രായം മാറ്റി ട്രംപ്; ഇത്തവണ വിളിച്ചത് ‘വളരെ നല്ല മനുഷ്യൻ’ എന്ന്!

വാഷിംഗ്ടൺ: ഫെഡറൽ റിസർവ് ചെയർ ജെറോം പവലുമായി താൻ ഒരു നല്ല കൂടിക്കാഴ്ച നടത്തിയെന്നും, കേന്ദ്ര ബാങ്കിന്‍റെ തലവൻ പലിശ നിരക്കുകൾ കുറയ്ക്കാൻ തയ്യാറായേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വ്യാഴാഴ്ചയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വാഷിംഗ്ടണിലുള്ള ഫെഡറൽ റിസർവ് ആസ്ഥാനത്തെ രണ്ട് കെട്ടിടങ്ങളുടെ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സന്ദർശിക്കാനായാണ് ട്രംപ് കേന്ദ്ര ബാങ്കിൽ അപൂർവ്വ സന്ദർശനം നടത്തിയത്. ഈ നവീകരണത്തിന് വളരെയധികം ചിലവാകുന്നുവെന്ന് വൈറ്റ് ഹൗസ് വിമർശിച്ചിരുന്നു.

സന്ദർശനത്തിനിടെ ട്രംപ് പവലുമായി വാഗ്വാദം നടത്തുകയും ആസ്ഥാനത്തെ രണ്ട് ചരിത്രപരമായ കെട്ടിടങ്ങളുടെ നവീകരണ ചെലവിനെ വിമർശിക്കുകയും ചെയ്തു. പദ്ധതിയുടെ യഥാർത്ഥ വിലയെച്ചൊല്ലി അവർ തർക്കിച്ചു. “ഞങ്ങൾക്ക് വളരെ നല്ലൊരു കൂടിക്കാഴ്ചയായിരുന്നു… പലിശ നിരക്കുകളെക്കുറിച്ച് വളരെ നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഞാൻ കരുതുന്നു,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വാഷിംഗ്ടണിലെ കെട്ടിടങ്ങളുടെ നവീകരണം പൂർത്തിയാക്കാൻ ട്രംപിന്‍റെ പ്രോത്സാഹനത്തിന് നന്ദിയുണ്ടെന്നും പദ്ധതി പൂർത്തിയാക്കാൻ ഉറ്റുനോക്കുന്നു എന്നും ഫെ‍ഡറൽ ബാങ്ക് വെള്ളിയാഴ്ച അറിയിച്ചു. കടമെടുപ്പ് ചെലവുകൾ വലിയ തോതിൽ കുറയ്ക്കണമെന്ന വൈറ്റ് ഹൗസിന്‍റെ ആവശ്യം ചെവികൊടുക്കാത്തതിന് ഈ ആഴ്ച ആദ്യം പവലിനെ ബുദ്ധിശൂന്യൻ എന്ന് വിളിച്ച ട്രംപ്, പവലിനെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. മുൻപ് പലപ്പോഴും ഇങ്ങനെയുള്ള സൂചനകൾ അദ്ദേഹം നൽകിയിരുന്നു.

വെള്ളിയാഴ്ച, മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ട്രംപ് പവലിനെ വളരെ നല്ല മനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും, അടുത്തയാഴ്ച നടക്കുന്ന രണ്ട് ദിവസത്തെ നയപരമായ യോഗത്തിൽ കേന്ദ്ര ബാങ്ക് അതിന്‍റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 4.25 ശതമാനം – 4.50 ശതമാനം പരിധിയിൽ നിലനിർത്താനാണ് സാമ്പത്തിക വിദഗ്ധർ വ്യാപകമായി പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide