
വാഷിംഗ്ടണ്‍ : ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങള്‍ക്ക് നല്‍കുന്ന തീരുവയില്‍ ഇളവ് നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസ് മുന്നോട്ടുവയ്ക്കുന്ന തീരുവ ആശങ്കകള്‍ക്കിടയില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമാകുന്ന നീക്കമാണിത്. ഇതേ ഉത്തരവില്‍, നവംബര്‍ 1 മുതല്‍ ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകള്‍ക്കും ഭാഗങ്ങള്‍ക്കും 25 ശതമാനം തീരുവ നിലവില്‍ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലേക്കുള്ള ഹെവി ട്രക്ക് ഇറക്കുമതിയുടെ 78 ശതമാനവും മെക്‌സിക്കോയില്‍ നിന്നും 15 ശതമാനം കാനഡയില്‍ നിന്നുമാണ്.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും യുഎസിനെ മുതലെടുക്കുന്നുവെന്ന് അദ്ദേഹം പറയുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതിനുമായാണ് ഇറക്കുമതി ചെയ്യുന്ന വിവിധ സാധനങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്.
Trump signs order extending auto tax relief