
ചാർളി കിർക്ക് അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രക്തസാക്ഷിയിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മളാരും ഒരിക്കലും ചാർളി കിർക്കിനെ മറക്കില്ല, ഇനി ചരിത്രവും മറക്കില്ല അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കും. അദ്ദേഹം മഹാനായ അമേരിക്കൻ ഹീറോയായി ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്തായിരിക്കും അദ്ദേഹത്തിന്റെ കുട്ടികൾ വളരുകയെന്നും ട്രംപ് പറഞ്ഞു
ഈ മാസം ആദ്യം വെടിയേറ്റ് മരിച്ച കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ് .കിർക്ക് തൻ്റെ തലമുറയിലെ അതികായനായിരുന്നു എന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അമേരിക്ക ഞെട്ടലിലും ദുഃഖത്തിലും മുങ്ങിയ ഒരു രാഷ്ട്രമായി മാറി എന്ന് അദ്ദേഹം പറഞ്ഞു.

കിർക്കിനെ അനുസ്മരിക്കാൻ അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആളുകൾ എത്തിച്ചേർന്നിരുന്നു.
തന്റെ ഭർത്താവിനെ കൊന്നതായി ആരോപിക്കപ്പെട്ട വ്യക്തിയോട് താൻ ക്ഷമിച്ചതായി കിർക്കിന്റെ ഭാര്യ എറിക്ക കണ്ണീരോടെ ജനക്കൂട്ടത്തോട് പറഞ്ഞു.
കിർക്ക് ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച വ്യക്തിയാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
.@POTUS and @elonmusk at Charlie Kirk's memorial service ❤️🇺🇸 pic.twitter.com/MhJziFujev
— Rapid Response 47 (@RapidResponse47) September 21, 2025
പരിപാടിക്കിടെ ട്രംപ് എലോൺ മസ്കുമായി സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തത് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി. – ഈ വർഷം ആദ്യം ഉണ്ടായ ഒരു വഴക്കിനുശേഷം അവരെ പരസ്യമായി ഒരുമിച്ച് കാണുന്നത് ഇതാദ്യമാണ്
സെപ്റ്റംബർ 10 ന് യൂട്ടായിലെ ഒരു യൂണിവേഴ്സിറ്റി പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് 22 കാരനായ ടൈലർ റോബിൻസണിനെതിരെ പിടികൂടി ജയിലിൽ അടച്ചിരിക്കുകയാണ്.
Trump speaks in Charlie Kirk memorial service