വെനിസ്വേലയിൽ യുഎസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെ മഡുറോയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; പക്ഷേ വിവരങ്ങൾ പുറത്തുവിടില്ലെന്നും ട്രംപ്

വാഷിംഗ്ടൺ: വെനിസ്വേലയിൽ യുഎസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെ വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുമായി ഫോണിൽ സംസാരിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . വെനിസ്വേലയുമായുള്ള സംഘർഷം വർദ്ധിപ്പിച്ചുകൊണ്ട് യുഎസ് കരീബിയനിലേക്ക് പ്രധാന സൈനിക സന്നാഹങ്ങൾ അയച്ച സമയത്താണ് ഈ പ്രസ്താവന വന്നത്.

മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ മാസങ്ങളിൽ യുഎസ് സമ്മർദ്ദം വർധിപ്പിച്ചിരുന്നു. നിക്കോളാസ് മഡൂറോയുടെ സർക്കാരാണ് മയക്കുമരുന്ന് കച്ചവടത്തിന് നേതൃത്വം നൽകുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.വേനസ്വേലയിലെ Cartel de los Soles എന്ന സംഘത്തെ വിദേശ ഭീകരസംഘടനയായി യു.എസ് ലിസ്റ്റ് ചെയ്തതും ഈ നടപടികളുടെ ഭാഗമാണ്. എന്നാൽ ഇത് യാഥാർത്ഥ്യമല്ലെന്ന് വെനിസ്വേല ആരോപിക്കുന്നു.

മഡുറോ സ്ഥാനമൊഴിയാൻ സമ്മതിച്ചാൽ നേരിൽക്കാണാമെന്നതിനെക്കുറിച്ചോ പൊതുമാപ്പ് നിബന്ധനകളെക്കുറിച്ചോ ആണ് ഫോൺസംഭാഷണത്തിൽ ഇരുനേതാക്കളും സംസാരിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഇതുമായിബന്ധപ്പെട്ട ഒരു വിശദാംശങ്ങളും നൽകാൻ ട്രംപ് സമ്മതിച്ചിട്ടില്ല. സംഭാഷണം “അത് നല്ലതോ മോശമോ ആയി പോയി എന്ന് ഞാൻ പറയില്ല. അത് ഒരു ഫോൺ കോളായിരുന്നു, അത്രമാത്രം” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശനിയാഴ്ച, വെനിസ്വേലയ്ക്ക് “മുകളിലൂടെയും ചുറ്റുമുള്ള” എല്ലാ വ്യോമാതിർത്തികളും “പൂർണ്ണമായും അടച്ചിരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞിരുന്നു. മഡുറോയുടെ സർക്കാർ ഇതിനെതിരെ രംഗത്തെത്തുകയും ട്രംപ് “കൊളോണിയൽ ഭീഷണി” പുറപ്പെടുവിച്ചുവെന്നും വെനിസ്വേലയുടെ പരമാധികാരത്തെ ആക്രമിച്ചുവെന്നും ആരോപിച്ചു. ട്രംപിന്റെ പരാമർശങ്ങൾ “ശത്രുതാപരവും ഏകപക്ഷീയവുമായ പ്രവൃത്തി”യാണെന്ന് വെനിസ്വേലയുടെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. വെനിസ്വേലൻ കുടിയേറ്റക്കാരുടെ നാടുകടത്തൽ വിമാനങ്ങൾ യുഎസ് അധികൃതർ നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്.

അടുത്തിടെ യുഎസ് എയർലൈൻസുകൾക്ക് വേനസ്വേലയുടെ ആകാശപരിധിക്ക് സമീപം ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് പല പ്രധാന എയർലൈൻസുകളും സർവീസുകൾ നിർത്തിവെച്ചിരുന്നു. മറുപടിയായി, “അമേരിക്ക ഭീകരപ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നു” എന്നാരോപിച്ച് വേനസ്വേലയും എയർലൈൻസുകളെ നിരോധിച്ചിരുന്നു.

ട്രംപ് വെനിസ്വേലയിൽ ഒരു പുതിയ യുദ്ധം ആരംഭിക്കാൻ പോകുകയാണോ?

വെനിസ്വേലയ്ക്ക് സമീപം യുഎസ് ബോംബർ വിമാനങ്ങൾ എത്തുകയും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിന്യസിക്കുകയും ചെയ്തു, പതിറ്റാണ്ടുകൾക്കിപ്പുറം ഈ മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക സാന്നിധ്യമാണിതെന്നാണ് ഉദ്യോഗസ്ഥർതന്നെ വിശേഷിപ്പിക്കുന്നത്.

സെപ്റ്റംബർ ആദ്യം മുതൽ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങളിൽ 80-ലധികം പേർ കൊല്ലപ്പെട്ടു.

Trump speaks with Maduro on phone as US steps up pressure on Venezuela

More Stories from this section

family-dental
witywide