
വാഷിംഗ്ടൺ: ലേബർ ദിന വാരാന്ത്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പേരക്കുട്ടികളോടൊപ്പം ഗോൾഫ് കളിക്കാൻ പോയതായി മാധ്യമ റിപ്പോർട്ടുകൾ. രാവിലെ 8:45-ന് വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെട്ട ട്രംപ്, 30 മിനിറ്റിനുള്ളിൽ വിർജീനിയയിലെ സ്റ്റെർലിംഗിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബിൽ എത്തിച്ചേർന്നു.
ട്രംപിന്റെ പേരക്കുട്ടികളായ 18-കാരൻ കായി, 12-കാരൻ സ്പെൻസർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച മൂന്ന് മണിക്കൂറിലധികം നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷം ട്രംപ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും, വെള്ളിയാഴ്ച ഒരു യാഥാസ്ഥിതിക മാധ്യമത്തിന് ഒരു മണിക്കൂർ അഭിമുഖം നൽകിയിരുന്നു. ഈ അവധിക്കാല വാരാന്ത്യത്തിൽ അദ്ദേഹത്തിന് മറ്റ് പൊതുപരിപാടികൾ ഒന്നും നിശ്ചയിച്ചിട്ടില്ല. ഇതിനിടെ ട്രംപിൻ്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.














