
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറി പ്രസംഗത്തിനിടെ മെലാനിയയുടെ അടിവസ്ത്രങ്ങളെക്കുറിച്ച് സംസാരിച്ച് ട്രംപ്; ചർച്ചയായി പ്രസിഡന്‍റിന്‍റെ വിശദീകരണംറോക്കി മൗണ്ട് (നോർത്ത് കരോലിന): അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണ്ണായകമായ മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കാൻ നോർത്ത് കരോലിനയിലെത്തിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസംഗത്തിനിടെ വഴിമാറി സഞ്ചരിച്ചത് വാർത്തകളിൽ നിറയുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കേണ്ട വേദിയിൽ, തന്‍റെ ഭാര്യ മെലാനിയ ട്രംപ് അവരുടെ അടിവസ്ത്രങ്ങൾ എങ്ങനെയാണ് അടുക്കി വെക്കുന്നതെന്ന് ട്രംപ് വിശദീകരിച്ചത് സദസ്സിനെ അമ്പരപ്പിച്ചു.
തന്‍റെ 90 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലാണ് ട്രംപ് ഈ വിഷയത്തിലേക്ക് കടന്നത്. 2022-ൽ മാർ-എ-ലാഗോയിലെ ട്രംപിന്റെ വസതിയിൽ എഫ്ബിഐ നടത്തിയ തിരച്ചിലിനിടെ മെലാനിയയുടെ അടിവസ്ത്രങ്ങൾ ഉദ്യോഗസ്ഥർ വാരിവലിച്ചിട്ടതിലുള്ള നീരസം ട്രംപ് പങ്കുവെച്ചു. “അവൾ അവയെല്ലാം ഇസ്തിരിയിട്ട് വൃത്തിയായിട്ടാണ് വെക്കാറുള്ളതെന്നാണ് ഞാൻ കരുതുന്നത്,” എന്ന് ട്രംപ് പറഞ്ഞു. ഉദ്യോഗസ്ഥർ ആ വസ്ത്രങ്ങൾ പരിശോധിച്ചത് മെലാനിയയെ ഏറെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കാനാണ് അദ്ദേഹം ഈ ഉദാഹരണം പറഞ്ഞത്.
മെലാനിയയെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ട്രംപ് വാചാലനായി. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവരികയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി നടത്തിയ ചർച്ചകൾ വൻ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അനുകരിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾ സദസ്സിൽ ചിരി പടർത്തി.
സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചതെന്ന് അദ്ദേഹം വിചിത്രമായി വാദിച്ചു.















