ഹാർവർഡ് സർവകലാശാലക്കുള്ള ഫെഡറൽ റിസേർച്ച് ഗ്രാന്റുകൾ നിർത്തലാക്കാൻ തീരുമാനം, വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ വിവരം സർവകലാശാലയെ അറിയിച്ചു

വാഷിംഗ്ടൺ : ഹാർവർഡ് സർവകലാശാലയുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ പോരാട്ടത്തിന്റെ ഫലമായി സർവകലാശാലക്കുള്ള എല്ലാ പുതിയ ഫെഡറൽ റിസേർച്ച് ഗ്രാന്റുകളും നിർത്തലാക്കുമെന്ന് ട്രംപ് ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു.

ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും സർവകലാശാല ഉത്തരവാദിത്ത പൂർണമായി ഭരണംെ നടത്തുകയും ചെയ്യുന്നതുവരെ പുതിയ ഫെഡറൽ ഗ്രാന്റുകൾക്ക് അർഹതയില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ അയച്ച കത്തിൽ പറയുന്നു.

സർവകലാശാലയുടെ പ്രസിഡന്റിനുള്ള രണ്ട് പേജുള്ള കത്തിൽ, ഹാർവർഡ് ഫെഡറൽ നിയമം ലംഘിക്കുന്നു എന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. യഹൂദവിരുദ്ധത അവഗണിക്കുന്നു, വിവേചനം നടക്കുന്നു, വിനാശകരമായ ദുഷ്‌ഭരണമാണ് സർവകലാശാലയിൽ നടക്കുന്നത് തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചുണ്ട്.

ഹാർവാർഡ് നിയമപരമായ കടമകൾ തുടർച്ചയായി ലംഘിക്കുന്നതിനാൽ ഫെഡറൽ സർക്കാരിൽ നിന്ന് ഹാർവർഡ് ഇനി ഗ്രാന്റുകൾ തേടരുതെന്ന് നിങ്ങളെ അറിയിക്കുന്നതിനാണ് ഈ കത്തെന്നും അതിന് പ്രത്യേകിച്ച് കാരണം ഒന്നും നൽകുന്നില്ല എന്നും കത്തിൽ പറയുന്നു.

ഫെഡറൽ വിദ്യാർത്ഥി വായ്പാ ഫണ്ടിംഗിനെയും പെൽ ഗ്രാന്റുകളെയും ഈ നീക്കം ബാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അഭിപ്രായത്തിനായുള്ള അഭ്യർത്ഥനയോട് ഹാർവാർഡ് ഉടൻ പ്രതികരിച്ചില്ല.

കഴിഞ്ഞ ആഴ്ച, പ്രസിഡന്റ് ട്രംപ് തന്റെ ഭരണകൂടം സർവകലാശാലയുടെ നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല. അത്തരമൊരു നീക്കം “വളരെ നിയമവിരുദ്ധമാണ്” എന്ന് വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ പറഞ്ഞിരുന്നു.

trump to cut off new federal research grants to Harvard

More Stories from this section

family-dental
witywide