
വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയുമായി പങ്കിടുന്ന യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ തിങ്കളാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി സുരക്ഷിതമാക്കാന്‍ കൂടുതല്‍ സായുധ സേനയെ അയയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ട്രംപിന്റെ സത്യ പ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും തീരുമാനം എത്തുക.















