50% താരിഫ് ഭീഷണിക്കുപിന്നാലെ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകള്‍ ജൂലൈ 9 വരെ നീട്ടാന്‍ ട്രംപ്

വാഷിംഗ്ടണ്‍: അമ്പത് ശതമാനമെന്ന താരിഫ് ഭീഷണിക്കുപിന്നാലെ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകള്‍ നീട്ടാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയനുമായുള്ള താരിഫ് ചര്‍ച്ചകള്‍ക്കുള്ള സമയപരിധി ജൂലൈ 9 വരെ നീട്ടാനാണ് ട്രംപ് സമ്മതം മൂളിയത്.

ഞായറാഴ്ച ട്രംപുമായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനമെത്തിയത്.

കഴിഞ്ഞ മാസം, മിക്ക യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങളിലും ട്രംപ് 20% താരിഫ് പ്രഖ്യാപിച്ചു, എന്നാല്‍ പിന്നീട് ജൂലൈ 8 വരെ അത് 10% ആയി പകുതിയായി കുറയ്ക്കുകയും ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച, യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളുടെ വേഗതയില്‍ ട്രംപ് നിരാശ പ്രകടിപ്പിക്കുകയും 50% താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പരാമര്‍ശത്തില്‍, ചര്‍ച്ചകള്‍ക്ക് വേഗതയില്ലെന്ന് ചൂണ്ടിക്കാട്ടി, ജൂണ്‍ 1 ഓടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ സാധനങ്ങളുടെയും തീരുവ 50% ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഞായറാഴ്ചയാണ് ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം അനുവദിച്ചത്‌.

More Stories from this section

family-dental
witywide