ചൈനയ്ക്കുള്ള ‘പണി’യില്‍ ഒപ്പുവെച്ചു, 20% തീരുവ ചുമത്താന്‍ ട്രംപ്

വാഷിംഗ്ടണ്‍ : അധിക തീരുവ ചുമത്തി വ്യാപാരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ട്. ചൈനീസ് ഇറക്കുമതിയുടെ തീരുവ വര്‍ധിപ്പിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് തിങ്കളാഴ്ച പറഞ്ഞു. നിയമവിരുദ്ധമായ ഫെന്റനൈല്‍ വ്യാപാരം തടയുന്നതില്‍ ചൈനയുടെ പരാജയം അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയ്ക്ക് മുമ്പ് ചുമത്തിയിരുന്ന 10 ശതമാനം തീരുവ 20 ശതമാനമാക്കി ഉയര്‍ത്തുകയാണ് പുതിയ ഉത്തരവിലൂടെയെന്ന് വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.

More Stories from this section

family-dental
witywide