നൊബേൽ ലഭിച്ചില്ല, പക്ഷേ യുദ്ധം അവസാനിപ്പിച്ച ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതികൾ നൽകാൻ ഇസ്രയേലും ഈജിപ്തും

വാഷിംഗ്ടൺ/കെയ്‌റോ: യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും നൽകിയ സംഭാവനകളെ മാനിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഈജിപ്തും ഇസ്രായേലും തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സംഘർഷം ലഘൂകരിക്കുന്നതിലും സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും ട്രംപ് വഹിച്ച പങ്കിനുള്ള അംഗീകാരമായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി അദ്ദേഹത്തിന് ‘ഓർഡർ ഓഫ് ദ നൈൽ’ (Order of the Nile) എന്ന ബഹുമതി സമ്മാനിക്കും.

തിങ്കളാഴ്ച ഈജിപ്ത് സന്ദർശിക്കുന്ന ട്രംപിന് ബഹുമതി സമ്മാനിക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻസിയുടെ പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പരിഗണിച്ച് ഇസ്രായേലിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഇസ്രായേലി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഓണർ’ ട്രംപിന് ലഭിക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തിങ്കളാഴ്ച അറിയിച്ചു. ട്രംപ് മിഡിൽ ഈസ്റ്റിൽ സുരക്ഷ, സഹകരണം, സമാധാനപരമായ ഭാവിക്കുള്ള യഥാർത്ഥ പ്രതീക്ഷ എന്നിവയിൽ അധിഷ്ഠിതമായ ഒരു പുതിയ യുഗത്തിന് അടിത്തറയിട്ടതായി ഹെർസോഗ് അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide