നാടുകടത്തൽ നയത്തിന് കൂടുതൽ ഊർജം പകരാൻ ട്രംപ്, എവർഗ്ലേഡ്‌സിലെ തടങ്കൽപ്പാളയത്തിലേത്ത് നേരിട്ട് എത്തുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: പുതുതായി നിർമ്മിച്ച കുടിയേറ്റ തടങ്കൽ കേന്ദ്രമായ അലിഗേറ്റർ അൽകാട്രാസിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച തെക്കൻ ഫ്ലോറിഡ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. തന്‍റെ മുൻഗാമി ഡെമോക്രാറ്റായ ജോ ബൈഡൻ അവശേഷിപ്പിച്ച അതിർത്തിയിലെ പ്രതിസന്ധി എന്ന് വിശേഷിപ്പിക്കുന്ന വിഷയത്തിൽ, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തടവിലാക്കാനും നാടുകടത്താനുമുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ട്രംപിന്‍റെ ഈ സന്ദർശനം.

ഈ സന്ദർശനത്തിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ട്രംപിനൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. അവരാണ് പ്രസിഡന്‍റിനെ ഈ സ്ഥലം സന്ദർശിക്കാൻ ക്ഷണിച്ചതെന്നും സൂചനയുണ്ട്. എന്നാൽ, ഈ സന്ദർശനത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെഡറൽ ഡാറ്റ അനുസരിച്ച്, കുടിയേറ്റ തടങ്കലിലുള്ള ആളുകളുടെ എണ്ണം ജനുവരിയിലെ 39,000ത്തിൽ നിന്ന് ജൂൺ പകുതിയോടെ 56,000-ത്തിലധികമായി കുതിച്ചുയർന്നിട്ടുണ്ട്.

എവർഗ്ലേഡ്‌സിൽ നിർമ്മിക്കാൻ പോകുന്ന കുടിയേറ്റ തടങ്കൽപ്പാളയത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും തദ്ദേശീയ ഗോത്രവിഭാഗക്കാരും ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. ശനിയാഴ്ച എവർഗ്ലേഡ്‌സിലെ ഒരു എയർസ്ട്രിപ്പിന് പുറത്ത് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.

More Stories from this section

family-dental
witywide