
വാഷിംഗ്ടൺ: തൻ്റെ ഗ്രേറ്റ് ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കാൻ കോൺഗ്രസിനോട് അഭ്യർത്ഥിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ റിപ്പബ്ലിക്കൻ ഐക്യം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ ഐക്യം, ഒരുപക്ഷേ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും ഐക്യം. ഇനി ആ മഹത്തായ, വലിയ, മനോഹരമായ ബിൽ പാസാക്കാം. നമ്മുടെ രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. MAGA!” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം പ്രസിഡന്റ് തന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അന്നത്തെ ആദ്യത്തെ പോസ്റ്റാണിത്. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, ട്രംപിന്റെ സമഗ്രമായ ആഭ്യന്തര നയ ബില്ലിന്മേൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്താൻ സെനറ്റ് റിപ്പബ്ലിക്കൻമാർ തയ്യാറെടുക്കുകയാണ്. ഇത് ട്രംപിനും സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് ജോൺ തൂണിനും ഒരു പ്രധാന പരീക്ഷണമായിരിക്കും.