
കാലിഫോർണിയ: കാലിഫോർണിയക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒരു ട്രാൻസ്‌ജെൻഡർ അത്‌ലറ്റ് രണ്ട് ഹൈസ്കൂൾ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പുകൾ നേടിയതിനെത്തുടർന്ന് ദേശീയതലത്തിൽ ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ട്രാൻസ്‌ജെൻഡർ കാലിഫോർണിയ സ്റ്റേറ്റ് ഫൈനൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് പിഴ ചുമത്തുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ആദ്യദിവസം ഒപ്പുവെച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പാലിച്ചില്ലെങ്കിൽ ഫെഡറൽ ഫണ്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ആഴ്ച കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ വിളിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഒരു ബയോളജിക്കൽ മെയിൽ കാലിഫോർണിയ ഗേൾസ് സ്റ്റേറ്റ് ഫൈനൽസിൽ മത്സരിച്ച് വലിയ വിജയം നേടി, ഇത് ചെയ്യരുതെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും. ഗവർണർ ഗാവിൻ ന്യൂസ്കം പൂർണ്ണമായി മനസ്സിലാക്കുന്നത് പോലെ, വലിയ തോതിലുള്ള പിഴകൾ ചുമത്തും – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
















