
ഷിക്കാഗോ: വാഷിങ്‌ടൻ ഡിസിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഷിക്കാഗോയിലും ബാർട്ടിമോറിലും നാഷനൽ ഗാർഡിനെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയയാണ് ഇല്ലിനോയ്, മേറിലാൻഡ് സംസ്ഥാന നേതാക്കൾ. രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്നാണ് ഗവർണർമാരുടെ ആരോപണം . ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ എല്ലാം നിയമ വാഴ്ച ഇല്ലെന്നും കുറ്റകൃത്യം വർധിക്കുന്നെന്നും ആരോപിച്ച് നേരിട്ട് കേന്ദ്ര സേനയെ വിന്യസിക്കുകയാണ് ട്രംപ്. കാലിഫോർണിയ ഇത്തരമൊരു നടപടി നേരടയും ഗവർണർ ന്യൂസോം നിയമയുദ്ധത്തിനു പുറപ്പെടുകയും ചെയ്തു കഴിഞ്ഞു.
ഫെഡറൽ സർക്കാരിൽ നിന്ന് സഹായം അഭ്യർഥിച്ച് ഒരു അറിയിപ്പും സംസ്‌ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തര സാഹചര്യം നിലവിലില്ലെന്നും ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ പ്രതികരിച്ചു. രാജ്യത്ത് ഫെഡറൽ ഇടപെടൽ നിയമവിരുദ്ധമാണെന്ന് മേയർ ജോൺസണും പറഞ്ഞു.
മേരിലാൻ്ഡ് ഗവർണർ വെസ് മൂറിന് സഹായം ആവശ്യമുണ്ടെങ്കിൽ, സൈനികരെ’ ഞാൻ അയയ്ക്കുമെന്നും കുറ്റകൃത്യം വേഗത്തിൽ ഇല്ലാതാകുമെന്നും,” ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.
കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ എന്ന പേരിൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള നഗരങ്ങളിൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങളിലെ അധികാര ദുർവിനിയോഗം എന്നാണ് വെസ് മൂർ വിശേഷിപ്പിച്ചത്
ആഭ്യന്തര നിയമ നിർവ്വഹണത്തിനായി സൈനിക ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത് ഡെമോക്രാറ്റുകളിൽ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഒരു ഗവർണർ അതിനെ “അധികാര ദുർവിനിയോഗം” എന്ന് വിശേഷിപ്പിച്ചു.