യുഎസ് – മെക്സിക്കോ അതിർത്തിയിൽ കാര്യങ്ങൾ കടുപ്പിക്കാൻ തന്നെ ട്രംപ്; സൈന്യത്തിന് കൂടുതല്‍ അധികാരങ്ങൾ നൽകും, അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കാം

വാഷിംഗ്ടൺ: യുഎസ് – മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം കടുപ്പിക്കാൻ സൈന്യത്തിന് അധികാരം നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക് ‘നേരിട്ട് റോൾ’ ഏറ്റെടുക്കാൻ ഉത്തരവിൽ അനുവദിക്കുന്നുണ്ട്. യുഎസിന്‍റെ തെക്കൻ അതിർത്തിയിലെ സൈനിക ഇടപെടൽ സംബന്ധിച്ച പുതിയ നയങ്ങൾ വിശദീകരിച്ച് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർക്ക് ട്രംപ് മെമ്മോറാണ്ടം അയക്കുകയായിരുന്നു.

കലിഫോർണിയ, അരിസോന, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 60 അടി വീതിയുള്ള റൂസ്‌വെൽറ്റ് റിസർവേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഭൂമികളുടെ അധികാരപരിധി പ്രതിരോധ വകുപ്പിന് നൽകണമെന്നാണ് ഇതില്‍ പറയുന്നത്. ഇതിലൂടെ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാൻ അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് നിയമപരമായ അവകാശമുണ്ടാകും. കൂടാതെ അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ഏജന്റുമാർക്ക് കൈമാറുന്നതുവരെ കസ്റ്റഡിയിലെടുക്കാം.

More Stories from this section

family-dental
witywide