”ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ…” മുന്നറിയിപ്പ് കടുപ്പിച്ച് ട്രംപ്

വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ കരാറിന്‍പ്രകാരം ഇസ്രയേല്‍ സേന സംഘര്‍ഷം അവസാനിപ്പിച്ചെങ്കിലും ഗാസയില്‍ ആഭ്യന്തര പിരിമുറുക്കങ്ങള്‍ തുടരുന്നു. ഗാസയില്‍ അക്രമം തുടര്‍ന്നാല്‍ ഹമാസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസ് ഗാസയിലെ തെരുവില്‍ പരസ്യമായി വധശിക്ഷ നടപ്പാക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആഭ്യന്തര രക്തച്ചൊരിച്ചില്‍ തുടര്‍ന്നാല്‍ ഹമാസ് അംഗങ്ങളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്നു ട്രംപ് പറഞ്ഞു.

”ഹമാസ് ഗാസയിലെ ജനങ്ങളെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ടു ചെന്ന് അവരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല. ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ല” ട്രംപ് പറഞ്ഞു. എതിര്‍ സംഘാംഗങ്ങളെ കൊലപ്പെടുത്തുന്ന ഹമാസിന്റെ പ്രവൃത്തി തനിക്ക് അധികം ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

Trump warns, “If Hamas keeps killing people in Gaza, we’ll go there.