
വാഷിംഗ്ടണ്‍: ഇറാന്‍ അമേരിക്കയെ ആക്രമിച്ചാല്‍ മുഴുവന്‍ അമേരിക്കന്‍ സേനയും ഇറങ്ങി ഇറാനെ തരിപ്പണമാക്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ്.
‘ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര വേഗത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ടെഹ്റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ യുഎസിന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച ട്രംപ്, ‘ഇറാനും ഇസ്രായേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.