
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈന്‍റെ മുൻ കാമുകി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെ നീതിന്യായ വകുപ്പ് അഭിമുഖത്തിന്‍റെ രേഖകൾ പുറത്തുവന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് മാക്‌സ്‌വെൽ അനുകൂലമായാണ് സംസാരിച്ചത്. ട്രംപിനെ ‘എല്ലാ കാര്യങ്ങളിലും മാന്യൻ’ എന്ന് വിശേഷിപ്പിച്ച അവർ, ട്രംപും എപ്‌സ്റ്റൈനും തമ്മിൽ ‘സൗഹൃദം’ മാത്രമാണുണ്ടായിരുന്നതെന്നും പറഞ്ഞു.
എപ്‌സ്റ്റൈൻ കേസിനെക്കുറിച്ചുള്ള രേഖകൾ പൊതുജനങ്ങൾക്കായി പുറത്തുവിടണമെന്ന് ട്രംപിന്‍റെ അനുയായികളും ഡെമോക്രാറ്റിക് എതിരാളികളും ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട അഭിമുഖരേഖകളിൽ, മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്റൺ, നിലവിലെ ആരോഗ്യ, മനുഷ്യാവകാശ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ, ബ്രിട്ടനിലെ പ്രിൻസ് ആൻഡ്രൂ തുടങ്ങിയ പ്രമുഖരുമായുള്ള എപ്‌സ്റ്റൈന്‍റെ ബന്ധങ്ങളെക്കുറിച്ചും മാക്‌സ്‌വെൽ വിശദീകരിക്കുന്നുണ്ട്. അവരിൽ ആരിൽ നിന്നും അനുചിതമായ പെരുമാറ്റം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
ട്രംപിനെ താൻ കണ്ടിട്ടുള്ളത് 2000-കളുടെ മധ്യത്തിൽ മാത്രമാണെന്നും, അതും സാമൂഹികപരമായ ഒത്തുചേരലുകളിലാണെന്നും മാക്‌സ്‌വെൽ പറഞ്ഞു. മസാജ് ചെയ്യുന്നവരുമായോ മറ്റാരെങ്കിലുമായോ ട്രംപ് എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് എപ്‌സ്റ്റൈനിൽ നിന്നോ മറ്റാരെങ്കിലുത്തിൽ നിന്നോ കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, “ഒരു സാഹചര്യത്തിലും കേട്ടിട്ടില്ല,” എന്ന് അവർ മറുപടി നൽകി















