‘നിങ്ങൾ വീരന്മാരാണ്’: മോചിതരായ ഇസ്രായേലി ബന്ദികളെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ട്രംപ്; ഇവരെ കാണാൻ കഴിഞ്ഞത് ഒരു ‘ബഹുമതി’യെന്നും ട്രംപ്

വാഷിംഗ്ടൺ: ഹമാസ് പിടിയിൽ നിന്നും മോചിതരായ 26 ഇസ്രായേലി ബന്ദികളെയും അവരുടെ കുടുംബങ്ങളെയും വൈറ്റ് ഹൗസിൽ സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . അവരുടെ സഹിഷ്ണുതയെ ആദരിക്കുകയും അവരെ “വീരന്മാർ” എന്ന് വാഴ്ത്തുകയും ചെയ്തു ട്രംപ്.

“നിങ്ങൾ ഇനി ഒരു ബന്ദിയല്ല, ഇന്ന്, നിങ്ങൾ വീരന്മാരാണ്,” ” പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് ഡൈനിംഗ് റൂമിൽ മോചിതരായ ബന്ദികളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ട്രംപ് നയിച്ച ചരിത്രപരമായ വെടിനിർത്തൽ കരാറിനെത്തുടർന്ന് ഗാസയിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ ബന്ദികളെ കഴിഞ്ഞ മാസം ഹമാസ് മോചിപ്പിച്ചിരുന്നു. വൈറ്റ് ഹൗസിൽ എത്തിയവരിൽ പലരും 738 ദിവസം തടവിൽ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ടവരായിരുന്നു.

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ മാർഗോ മാർട്ടിൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ മോചിതരായ ബന്ദികളെ കണ്ടുമുട്ടുന്നത് ഒരു “ബഹുമതി” എന്ന് ട്രംപ് വിശേഷിപ്പിക്കുന്നത് കാണാം. “ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, നമ്മുടെ രാജ്യം നിങ്ങളെയെല്ലാം സ്നേഹിക്കുന്നു,” ട്രംപ് അവരോട് പറഞ്ഞു. മോചിതരായ ഓരോ ഇസ്രായേലി ബന്ദിക്കും ആദരസൂചകമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒരു പ്രസിഡൻഷ്യൽ ചലഞ്ച് നാണയം സമ്മാനമായി നൽകി. “ഇവ സൂപ്പർ നാണയങ്ങളാണ്,” എന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെയും മറ്റ് ഭരണകൂട ഉദ്യോഗസ്ഥരെയും സന്ദർശിച്ച മോചിപ്പിക്കപ്പെട്ട ബന്ദികളിൽ മതാൻ ആംഗ്രെസ്റ്റ്, ഒമ്രി മിറാൻ, ബാർ കൂപ്പർസ്റ്റൈൻ, നിമ്രോഡ് കോഹൻ, സിവ്, ഗാലി ബെർമാൻ, ഏരിയൽ, ഡേവിഡ് കുനിയോ, മതാൻ സാൻഗോക്കർ, ഇലാന ഗ്രിറ്റ്‌സ്വെസ്‌കി, ഗൈ ഗിൽബോവ-ദലാൽ, സെഗെവ് കൽഫോൺ, എവ്യാറ്റർ ഡേവിഡ്, ഈറ്റൻ, ഇയർ ഹോൺ, യോസെഫ്-ചൈം ഒഹാന, അവിനാറ്റൻ ഓർ, നോവ അർഗമാനി, ഈറ്റൻ മോർ, എൽക്കാന ബോഹ്ബോട്ട് എന്നിവരും ഉൾപ്പെടുന്നുവെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിൽ തങ്ങളുടെ വീട് തകർന്നുവെന്നും എന്നാൽ, തങ്ങളുടെ വാതിൽ സ്ഥാപിച്ച മെസുസ (Mezuzah) നശിക്കാതെ ബാക്കിയായെന്നും അത് ട്രംപിന് സമ്മാനിക്കുന്നുവെന്നും ഇരട്ടകളായ ഗാലിയും സിവ് ബെർമാനും പറഞ്ഞു. ജൂതന്മാരുടെ സംരക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമായ ഒരു ചിഹ്നമാണ് മെസുസ.

അവരുടെ വീടിനു നേരെ നടത്തിയ ആക്രമണത്തെ അതിജീവിച്ച തോറ ആലേഖനം ചെയ്ത ഒരു മെസുസയാണ് ഇരട്ടകളായ ഗാലിയും സിവ് ബെർമാനും ട്രംപിന് സമ്മാനിച്ചത്. “ ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കുള്ള ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമായി, ദുരന്തത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് എടുത്ത സംരക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും ചെറുതും എന്നാൽ ശക്തവുമായ ഈ ചിഹ്നം ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു.”- അവർ പറഞ്ഞു.

Trump welcomes freed Israeli hostages to the White House.

More Stories from this section

family-dental
witywide