കാനഡ – മെക്സിക്കോ ഇറക്കുമതികൾക്കുള്ള 25% ഇറക്കുമതി തീരുവ: ഒരു മാസത്തേക്കു കൂടി ഇളവ് പ്രഖ്യാപിച്ച് ട്രംപ്

കാനേഡിയൻ – മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൽക്കാലം നിർത്തിവച്ചു. ഒരു മാസം കൂടി ഇളവ് അനുവദിച്ചുകൊണ്ട്, ഏപ്രിൽ രണ്ടു മുതൽ താരിഫുകൾ നടപ്പിലാക്കാനാണ് ട്രംപിൻ്റെ ഇപ്പോഴത്തെ തീരുമാനം.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായുള്ള ചർച്ചകൾക്ക് ശേഷം മെക്സിക്കൻ ഇറക്കുമതിക്ക് അടുത്തിടെ ഏർപ്പെടുത്തിയ വലിയ താരിഫുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

തന്റെ കരാറിനെക്കുറിച്ച് ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു: “ഞാൻ ഇത് ഒരു ഒത്തുതീർപ്പ് എന്ന നിലയിലും പ്രസിഡന്റ് ഷെയിൻബോമിനോടുള്ള ബഹുമാനം കൊണ്ടുമാണ് ചെയ്തത്. ഞങ്ങളുടെ ബന്ധം വളരെ മികച്ചതായിരുന്നു.”

കാനഡയുമായുള്ള സംഘർഷം തുടരുകയാണെങ്കിലും കാനഡയ്ക്കും സമാന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 4 മുതൽ കാനഡക്കും മെക്സിക്കോക്കും മേൽ നടപ്പാക്കിയ 25 ശതമാനം നികുതി അമേരിക്കയുടെ സാമ്പത്തിക മേഖലയിലും വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയിൽ വലിയ ചലനങ്ങളുണ്ടായി. ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനു ശേഷം ഇതു രണ്ടാം തവണയാണ് താരിഫ് തീരുമാനം നീട്ടിവയ്ക്കുന്നത്. ട്രംപ് അധികാരമേറ്റ ശേഷം ഫെബ്രുവരി 2നാണ് ആദ്യം കാനഡക്കും മെക്സിക്കോയ്ക്കും എതിരെ കടുത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. അത് പിന്നീട് ഒരുമാസത്തേക്ക് നീട്ടി. വീണ്ടും മാർച്ച് 4 മുതൽ ഉയർന്ന താരിഫ് പ്രഖ്യാപനം നിലവിൽ വന്നു. വീണ്ടും ഏപ്രിൽ രണ്ട് എന്നൊരു തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

വ്യാഴാഴ്ച രാവിലെ ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ താരിഫുകളെക്കുറിച്ച് “കളർഫുള്ളായ” സംഭാഷണം നടത്തിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ബുധനാഴ്ച ട്രൂഡോയുമായുള്ള ചൂടേറിയ വാഗ്വാദത്തിനിടെ യുഎസ് പ്രസിഡന്റ് ഒന്നിലധികം തവണ അശ്ലീല ഭാഷ ഉപയോഗിച്ചതായി യുഎസ്, കനേഡിയൻ മാധ്യമ റിപ്പോർട്ട് ചെയ്തു.

പുതിയ തീരുമാനത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ട്രംപിനോട് നന്ദി പറഞ്ഞു, അതേസമയം യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്തുന്നത് രാജ്യം നിർത്തിവയ്ക്കുമെന്ന് കാനഡയുടെ ധനമന്ത്രിയും അറിയിച്ചു.

Trump will delay some tariffs on Mexico and Canada for a month

More Stories from this section

family-dental
witywide