
വാഷിങ്ടൻ ∙ ഓഗസ്റ്റ് 15 ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനനും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തും. അന്ന് റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ധാരണയാകുമെന്ന് കരുതുന്നു.
2019 ന് ശേഷം ഇരുവരും കണ്ടുമുട്ടുന്നത ആദ്യ മുഖാമുഖ ചർച്ചകൾക്കായി യുഎസിൻ്റെ മണ്ണാണ് തിരിഞ്ഞെടുത്തിരിക്കുന്നത്.
കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പുട്ടിനും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ധാരണയാകും. 4 യുക്രെയ്ൻ പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും. യുക്രെയ്നിന്റെ അഞ്ചിലൊന്നും വിട്ടുകൊടുത്തുള്ള കരാറിന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
രണ്ടു രാജ്യങ്ങളുടേയും പുരോഗതിക്കായി ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യുപ്പെടുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2014 ൽ റഷ്യ യുക്രെയ്നിന്റെ പ്രദേശമായ ക്രിമിയ നിയമവിരുദ്ധമായി പിടിച്ചെടുക്കുകയും 2022 ഫെബ്രുവരിയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിക്കുകയും ചെയ്തു. യുദ്ധക്കളത്തിൽ നിർണായകമായ ഒരു മുന്നേറ്റം കൈവരിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടു, പക്ഷേ യുക്രെയ്നിന്റെ ഏകദേശം 20% പ്രദേശം കൈവശപ്പെടുത്തിക്കഴിഞ്ഞു.
Trump will meet Putin for Ukraine war talks in Alaska on 15 August










