
വാഷിങ്ടന്‍: രണ്ടര വര്‍ഷത്തിലേറെയായി തുടരുന്ന സുഡാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ സഹായമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യത്തെക്കുറിച്ച് ട്രംപിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ തീരുമാനം. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.
അധികാരത്തെച്ചൊല്ലി സുഡാനീസ് സായുധ സേനയും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും ആര്‍എസ്എഫും തമ്മില്‍ 2023ലാണു സുഡാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അതിക്രമങ്ങളും കൂട്ടക്കൊലകളും വ്യാപകമായ നാശത്തിനും വലിയ തോതിലുള്ള ജനങ്ങളുടെ പലായനത്തിനും സംഘര്‍ഷം കാരണമായി. ഈ സാഹചര്യത്തിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നേരിട്ടുള്ള സമ്മര്‍ദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്.
Trump will try to end war in Sudan.















