
വാഷിങ്ടന്‍: ആണവ കരാറിനെക്കുറിച്ചു ഇറാനുമായി ചര്‍ച്ച നടത്താന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വിഷയം ചൂണ്ടിക്കാട്ടി ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തെകുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുഎസുമായി ഇറാന്‍ ചര്‍ച്ച നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് വെള്ളിയാഴ്ച ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 2015ല്‍ ഇറാനും അമേരിക്കയുമുള്‍പ്പെടെയുള്ള 6 രാജ്യങ്ങള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് കരാര്‍ നിലവില്‍വന്നത്. പക്ഷേ, പിന്നീട് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ കരാറില്‍നിന്നു പിന്മാറുകയായിരുന്നു. ഈ വിഷയത്തിലാണ് വീണ്ടും ചര്‍ച്ചയാകാമെന്ന് ട്രംപ് ഇപ്പോള്‍ പറയുന്നത്.














