
ലാൻസിങ്, മിഷിഗൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷം മിഷിഗണിൽ. 29ാം തീയതി ചൊവ്വാഴ്ച മിഷിഗണിലെ മകോംബ് കൗണ്ടിയിൽ വലിയ റാലിയോടെ തന്റെ 100 ദിവസം ആഘോഷമാക്കിമാറ്റാനാണ് തീരുമാനം.
ട്രംപ് ചൊവ്വാഴ്ച മകോംബ് കൗണ്ടി സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഓട്ടോമോട്ടീവ് ഹബ് എന്നറിയപ്പെടുന്ന ഡെട്രോയിറ്റിന് തൊട്ടു വടക്കുള്ള പ്രദേശമാണിത്.
“അടുത്ത ചൊവ്വാഴ്ച മിഷിഗണിലെ മഹത്തായ സംസ്ഥാനത്തിലേക്ക് മടങ്ങാൻ പ്രസിഡന്റ് ട്രംപ് ആവേശത്തിലാണ്, അവിടെ അദ്ദേഹം ആദ്യ 100 ദിനങ്ങൾ ആഘോഷിക്കാൻ മകോംബ് കൗണ്ടിയിൽ റാലി നടത്തും!” കരോലിൻ ലീവിറ്റ് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ അറിയിച്ചു.
വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിൽ ട്രംപ് ഡെമോക്രാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മിഷിഗൺ.
Trump’s 100 Days Celebration Rally in Macomb County, Michigan